X

മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചു മൂടിയ കേസ് ; മൂന്നു സൗദി സ്വദേശികള്‍ക്ക് വധശിക്ഷ

അഴിമുഖം പ്രതിനിധി

മൂന്നു മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ മൂന്നുസൗദി സ്വദേശികള്‍ക്ക് വധശിക്ഷ. കിഴക്കന്‍ സൗദി അറേബ്യയിലെ ഖത്തീഫ് മേഖലയിലുള്ള സഫ്വയില്‍ 2010ല്‍ നടന്ന സംഭവത്തിലാണ് രണ്ടുവര്‍ഷം നീണ്ട വിചാരണക്കൊടുവില്‍ മൂന്നു സൗദി പൗരന്‍മാര്‍ക്ക് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. പ്രതികള്‍ ലഹരിയുടെ സ്വാധീനത്തിലാണ് കൃത്യം നടത്തിയത് എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം കല്ലമ്പലം നാവായിക്കുളം വടക്കേവിള സലീം അബ്ദുല്‍ഖാദര്‍, കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ശൈഖ്, കന്യാകുമാരി സ്വദേശികളായ ലാസര്‍,കൊല്ലം കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റില്‍ ഷാജഹാന്‍ കുഞ്ഞ്ബഷീര്‍ ഫാറൂഖ്, എന്നിവരെയാണ് ക്രൂരമായ രീതിയില്‍  മരണത്തിനിരയാക്കിയത്.  സ്‌പോണ്‍സറുടെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിയിടുകയും പിന്നീട്   മദ്യലഹരിയിലായ പ്രതികള്‍ ഇവരെ ക്രൂരമര്‍ദ്ദനത്തിനിരയാക്കുകയുമായിരുന്നു. ശേഷം ടേപ്പുകൊണ്ട് കെട്ടിവരിഞ്ഞ് അടുത്തുള്ള തോട്ടത്തില്‍ കുഴിച്ചു മൂടുകയായിരുന്നു. 

തോട്ടം പാട്ടത്തിനെടുത്തയാള്‍ കൃഷിയാവശ്യത്തിനായി 2014 ല്‍  കുഴിയെടുത്തപ്പോള്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. പ്രതികള്‍ കുഴിയിലിട്ട തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയതോടെ ഡിഎന്‍ എ പരിശോധന നടത്തി ആളുകളെ തിരിച്ചറിയുകയായിരുന്നു.

 

This post was last modified on December 27, 2016 4:07 pm