വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ 300 കോടി രൂപയുടെ അഴിമതിയെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണ പിള്ള ആരോപിച്ചു. ദില്ലിയില്‍ കെ വി തോമസിന്റെ വീട്ടില്‍ വച്ചാണ് ഇതു സംബന്ധിച്ച ചര്‍ച്ച നടന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായ അദാനിക്കാണ് ഇത് നല്‍കിയത്. ഉമ്മന്‍ ചാണ്ടിയും ബാബുവും കെ വി തോമസും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. യുഡിഎഫ് മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് ജനപ്രതിനിധികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സത്യഗ്രഹ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബാലകൃഷ്ണ പിള്ള.
കേരള കോണ്‍ഗ്രസ് ബിയുടെ എംഎല്‍എയായ ഗണേശ് കുമാര്‍ പങ്കെടുത്ത് സംസാരിച്ചു.
This post was last modified on December 27, 2016 2:57 pm