X

രാമ ജന്മ ഭൂമി പാകിസ്താനിലെന്ന വാദവുമായി പുസ്തകം

രാമജന്മ ഭൂമി തര്‍ക്ക വിഷയത്തില്‍ പുതിയ വിവാദവുമായി ആള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗമായ അബ്ദുള്‍ റഹീം ഖുറേഷിയുടെ പുസ്തകം. രാമജന്മ ഭൂമി അയോധ്യയില്‍ അല്ലെന്നും പാകിസ്താനിലാണെന്നുമുള്ള വാദവുമായിട്ടാണ് പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത്.

അയോദ്ധ്യ രാമന്റെ ജന്മ സ്ഥലമല്ല എന്ന പുരാവസ്തു ഗവേഷകനായ ജാസു റാമിന്റെ ഗവേഷണ ഫലം തന്റെ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് എഴുത്തുകാരന്‍ പറയുന്നു. ഇപ്പോള്‍ പാകിസ്താനിലുള്ള രാംധേരിയെന്ന സ്ഥലത്താണ് രാമന്‍ ജനിച്ചത്. വിഭജനത്തിനുശേഷം ഈ സ്ഥലത്തിന്റെ പേര് റഹ്മാന്‍ധേരിയെന്ന് പുനര്‍ നാമകരണം ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

യഥാര്‍ത്ഥ രാമ ജന്മ ഭൂമി ഹാരപ്പയിലാകാമെന്നാണ് ഖുറേഷിയുടെ അഭിപ്രായം. അയോദ്ധ്യയില്‍ മൂന്ന് തവണ ഉല്‍ഖനനം നടത്തിയെങ്കിലും അവിടെ മുമ്പ് വസിച്ചിരുന്ന ജനതയെ കുറിച്ചുള്ള ഒരു വിവരവും ലഭിച്ചില്ലെന്ന കാര്യം അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ക്രിസ്തുവിന് മുമ്പുള്ള കാലഘട്ടത്തില്‍ അയോദ്ധ്യയില്‍ ഏതെങ്കിലും സംസ്‌കാരം നിലനിന്നിരുന്നതായി തെളിവുകളില്ലെന്നും ഖുറേഷി പറയുന്നു. 

പുസ്തകം ഹൈദരാബാദില്‍ പ്രകാശനം ചെയ്തത് എംഐഎം തലവന്‍ അസാദുദ്ദീന്‍ ഒവൈയ്‌സിയാണ്. കേന്ദ്രത്തില്‍ ബിജെപി ഭരിക്കുന്നതിനാല്‍ ബാബ്‌റി മസ്ജിദ് തകര്‍ത്ത വിഷയത്തില്‍ നീതി ലഭിക്കാനുള്ള സാധ്യത മങ്ങിയിരിക്കുകയാണെന്ന് ഒവൈയ്‌സി പറഞ്ഞു.

This post was last modified on December 27, 2016 2:57 pm