X

ഇന്ത്യയിലെ 41% സ്ത്രീകള്‍ 19 വയസിനുള്ളില്‍ അക്രമത്തിനിരയായവരാണ്: സര്‍വ്വേ

അഴിമുഖം പ്രതിനിധി

ഇന്ത്യയിലെ 41% സ്ത്രീകളും(10 സ്ത്രീകളില്‍ നാലുപേര്‍) 19 വയസിനുള്ളില്‍ അക്രമത്തിനിരയായവരാണെന്ന് ആക്ഷന്‍ എയ്ഡിന്റെ സര്‍വ്വേ റിപ്പോര്‍ട്ട്. ഇന്ത്യ, ബ്രസീല്‍, ലണ്ടന്‍, തായ്‌ലന്‍ഡ് തുടങ്ങിയ നാലു രാജ്യങ്ങളിലാണ് ആക്ഷന്‍ എയ്ഡ് എന്ന എന്‍ജിഒ സര്‍വ്വേ നടത്തിയത്. ചെറിയ പ്രായത്തില്‍ തന്നെ ഇവര്‍ക്ക് അക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് സര്‍വ്വേ പറയുന്നത്. 10 വയസില്‍ താഴെ അക്രമത്തിനിരയായിട്ടുള്ള ഇന്ത്യയിലെ സ്ത്രീകള്‍ 6% വരും. ബ്രസീലില്‍ 16%-വും ലണ്ടനില്‍ 12%-വും തായ്‌ലന്‍ഡില്‍ 8%-വും എന്നാണ് സര്‍വ്വേ.

കഴിഞ്ഞമാസ മാത്രം ഇന്ത്യയിലെ 73% സ്ത്രീകളാണ് ആക്രമത്തിനും അപമാനത്തിനും ഇരയായത്. ഇതു പ്രകാരം ബ്രസീലില്‍ 87%-വും ലണ്ടനില്‍ 57%-വും തായ്‌ലന്‍ഡില്‍ 67%-വും ഇരയായിട്ടുണ്ട്. സര്‍വ്വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 91%-വും 25-നും 34-നും ഇടയില്‍ പ്രായമുള്ളവരുമാണ്. അപമാനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വഴികള്‍ തേടുന്നുണ്ടെന്ന് ഇന്ത്യയിലെ 82% സ്ത്രീകളും പറഞ്ഞു. ഇതിനായി 35% പേര്‍ പാര്‍ക്കുകളും വിജനമായ പ്രദേശങ്ങളും ഒഴുവാക്കുന്നു, 36% പേര്‍ സഞ്ചരിക്കുന്ന വഴികള്‍ മാറുന്നു, 23% ചെറിയ ആയുധങ്ങള്‍ കയ്യില്‍ കരുതുന്നു, 18% പേര്‍ കുരുമുളക് സ്‌പ്രേ, റേപ്പ് ആലാറാം സംവിധാനങ്ങള്‍ കരുതുന്നു.

ആക്ഷന്‍ എയ്ഡ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സന്ദീപ് ചക്രയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

This post was last modified on December 27, 2016 2:15 pm