X

അഫ്ഗാന്‍ പാര്‍ലമെന്റില്‍ ചാവേറാക്രമണം;ആറ് ഭീകര്‍ കൊല്ലപ്പെട്ടു

അഫ്ഗാന്‍ പാര്‍ലമെന്റില്‍ ചാവേറാക്രമണം. ആറ്‌ ഭീകര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പാര്‍ലമെന്റ് സമുച്ചയത്തില്‍ നിരവധി സ്‌ഫോടനങ്ങള്‍ ഉണ്ടായി. സുരക്ഷാ സേനയുമായി മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റമുട്ടലിലാണ് ഭീകര്‍ കൊല്ലപ്പെട്ടത്. പാര്‍ലമെന്റിന്‌ പുറത്ത് കാര്‍ ബോംബ് സ്‌ഫോടനവും ഉണ്ടായി. പുറത്തെ ആക്രമണത്തില്‍ നാലു സ്ത്രീകള്‍ അടക്കം 19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുതിയ പ്രതിരോധമന്ത്രിയെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് പാര്‍ലമെന്റ് അംഗങ്ങളേയും മാധ്യമ പ്രവര്‍ത്തകരേയും ഒഴിപ്പിച്ചു. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പരിക്കില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് താലിബാന്‍ ട്വീറ്റ് ചെയ്തു.

This post was last modified on December 27, 2016 3:14 pm