X

ആനന്ദത്തിന്റെ രാഷ്ട്രീയം; കേരളത്തിന്റെ ലൈംഗിക സ്വാഭിമാന യാത്ര – ചിത്രങ്ങളിലൂടെ

വ്യത്യസ്തതകളുടെ ആനന്ദവും  രാഷ്ട്രീയവും വിളിച്ചോതി ആറാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര തിരുവനന്തപുരത്ത് നടന്നു. മാനവീയം വീഥി മുതല്‍ ഹസ്സന്‍ മരയ്ക്കാര്‍ ഹാള്‍ വരെയായിരുന്നു ഘോഷയാത്ര.വ്യത്യസ്തരായി ജനിച്ചു പോയത് കൊണ്ടു മാത്രം സമൂഹത്തില്‍ ഒറ്റപ്പെട്ടു പോയവര്‍ക്കായി അതിര്‍ത്തികള്‍ ഭേദിച്ച്  പലമേഖലകളില്‍ നിന്നും സമാനചിന്താഗതിക്കാര്‍ ഒത്തുകൂടി നടത്തിയ ഈ ഘോഷയാത്രയ്ക്ക് ഭാരതത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വലിയ  പിന്തുണ ഉണ്ടായി. ഘോഷയാത്രയില്‍ നിന്ന് അഴിമുഖം പ്രതിനിധി പകർത്തിയ ചിത്രങ്ങള്‍.

  

This post was last modified on July 11, 2015 8:46 pm