X

വീട്ടുജോലിക്കാരിയെ തോക്കുചൂണ്ടി പീഢിപ്പിച്ച ഡല്‍ഹി പോലീസ് ഓഫീസര്‍ അറസ്റ്റില്‍

വീട്ടുവേലക്കാരിയെ തോക്കുചൂണ്ടി പീഢിപ്പിച്ച ഡല്‍ഹി പോലീസിലെ എഎസ്‌ഐ അറസ്റ്റില്‍. സഹപ്രവര്‍ത്തകന്റെ വീട്ടിലെ സഹായിയായിരുന്ന 23കാരിയെ പീഢിപ്പിച്ച എഎസ്‌ഐ ജഗ്വീര്‍ സിംഗാണ് പിടിയിലായത്. പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

ഇയാള്‍ ഒരു സ്ത്രീക്ക് നേരെ തോക്കു ചൂണ്ടി നില്‍ക്കുന്നതിന്റെ വീഡിയോ ക്ലിപ്പിംഗുകള്‍ ലഭ്യമായിട്ടുണ്ട്. പീഢനത്തിന് ഇരയായ യുവതി ഇന്നലെ പോലീസിന്റെ സമീപിച്ചതിനെ തുടര്‍ന്ന് അവരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. സ്ത്രീ ബലാല്‍സംഗത്തിന് ഇരയായി എന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്‌റ്റെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

ഡിപ്പാര്‍ട്ടുമെന്റ് തല അന്വേഷണത്തിന് കാത്തിരിക്കില്ലെന്നും സിംഗിനെ ഉടനടി പിരിച്ചുവിടുമെന്നും ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബിഎസ് ബാസി അറിയിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പഞ്ചാബ് ബാഗ് പോലീസ് സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലായിരുന്ന സിംഗിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.

This post was last modified on December 27, 2016 3:13 pm