X

എബിവിപി അക്രമം: ലഖ്‌നൌ സര്‍വ്വകലാശാലയില്‍ അധ്യാപകരുടെ കൂട്ടരാജി

അഴിമുഖം പ്രതിനിധി

ലഖ്‌നൌ സര്‍വ്വകലാശാലയില്‍ അധ്യാപകരുടെ കൂട്ടരാജി. കാമ്പസില്‍ എബിവിപി വിദ്യാര്‍ഥികള്‍ നടത്തിയ അക്രമത്തെത്തുടര്‍ന്നാണ് 95ല്‍ അധികം അധ്യാപകര്‍ രാജിക്കത്തു നല്‍കിയത്. കാമ്പസിലെ ലേഡീസ് ഹോസ്റ്റലില്‍ വാര്‍ഡന്‍ ഷീല മിശ്രയുടെ മകന്‍ പെണ്‍കുട്ടികളോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ കാട്ടി സമാജ് വാദി യുവജബ് ഛത്ര സഭ എന്ന വിദ്യാര്‍ഥി സംഘടനയിലെ അംഗങ്ങള്‍ പരാതി നല്‍കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇവരെ സര്‍വ്വകലാശാല സസ്പെന്റ് ചെയ്തിരുന്നു. എന്നാല്‍ ചൊവ്വാഴ്ച മറ്റു ചില എബിവിപി വിദ്യാര്‍ഥികളോടൊപ്പം ഇവര്‍ക്കു പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ അധ്യാപകരെ ആക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും വീടുകള്‍ക്ക് തീ വയ്ക്കുകയും ചെയ്തു. തുടര്‍ന്നാണ് അധ്യാപകര്‍ രാജിയ്ക്ക് തയ്യാറായത്.  

 

This post was last modified on December 27, 2016 3:55 pm