X

മാര്‍ച്ച് ഒമ്പത് സമ്പൂര്‍ണ സൂര്യഗ്രഹണം

അഴിമുഖം പ്രതിനിധി

മാര്‍ച്ച് ഒമ്പത് സമ്പൂര്‍ണ സൂര്യഗ്രഹണം നടക്കും. സൂര്യോദയത്തോടെ ആരംഭിക്കുന്ന ഗ്രഹണം എന്നാല്‍ ഇന്ത്യയില്‍ വടക്കു പടിഞ്ഞാറന്‍, പടിഞ്ഞാറന്‍ ഭാഗങ്ങള്‍ ഒഴിച്ചുള്ള ഇടങ്ങളില്‍ ഭാഗിക ഗ്രഹണമായേ കാണാനാകുകയുള്ളൂ.

ഭൂമിക്കും സൂര്യനും ഇടയിലൂടെ ചന്ദ്രന്‍ കടന്നു പോകുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. വര്‍ഷത്തിലൊരിക്കലാണ് സൂര്യഗ്രഹണം നടക്കുന്നത്.

മാര്‍ച്ച് ഒമ്പതിന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.47-ന് ആരംഭിക്കുന്ന ഗ്രഹണം രാവിലെ 9.08 വരെ നീളും. ഇന്ത്യയില്‍ ഭാഗിക സൂര്യഗ്രഹണമാണ് ദൃശ്യമാകുന്നത് എന്നതിനാല്‍ ഭാഗികമായി ഗ്രഹണം ബാധിച്ച സൂര്യോദയം ആകും അന്നുണ്ടാകുക.

ദക്ഷിണാര്‍ദ്ധ ഗോളത്തിലെ ചെറിയൊരു ഇടനാഴിയില്‍ മാത്രമാകും സമ്പൂര്‍ണ ഗ്രഹണം ദൃശ്യമാകുക. സുമാത്ര, ബോര്‍ണിയോ, ഇന്തോനേഷ്യ, വടക്കന്‍ ശാന്ത സമുദ്രം ഉള്‍പ്പെടുന്ന മേഖലയിലൂടെയാണ് ഈ ഇടനാഴി കടന്നു പോകുന്നത്.

സൂര്യഗ്രഹണം നഗ്നനേത്രങ്ങള്‍ കൊണ്ട് വീക്ഷിക്കുന്നത് കണ്ണിന്റെ കാഴ്ചയെ ബാധിക്കും.

This post was last modified on December 27, 2016 3:49 pm