X

ഒരു കപ്പ് ചായ കൊണ്ട് യുദ്ധത്തെ തോൽപിക്കാം; തിരുവനന്തപുരത്തെ ഈ ഫുഡ് ജോയിന്റിലേക്ക് വരൂ…/വീഡിയോ

അഭിനന്ദൻ വർത്തമാൻ ഒരു കപ്പ് ചായ കുടിച്ചുകൊണ്ട് പാക് സൈനികരോട് സംസാരിക്കുന്ന രംഗം, കാരിക്കേച്ചറിലേക്ക് പകർത്തിയിരിക്കുകയാണ് ഇവിടെ

ആഷിഖ് അബു സംവിധാനം ചെയ്‌ത സാൾട് ആൻഡ് പെപ്പർ എന്ന സിനിമയിൽ രണ്ടാം ലോക മഹായുദ്ധം അവസാനിപ്പിച്ച ഒരു കേക്കിനെ പറ്റി പറയുന്ന രംഗമുണ്ട്. ജുവാൻസ്‌ റെയിൻബോ എന്നാണ് ഈ കേക്കിന്റെ പേര്. ഒരു യുദ്ധത്തിലേക്ക് നയിച്ചേക്കാവുന്ന വിഷയമായിരുന്നു വിങ് കമാന്റർ അഭിനന്ദൻ വർത്തമാനെ പാക് സൈനികർ പിടികൂടിയത്. എന്നാൽ അദ്ദേഹം ഒരു കപ്പ് ചായ കുടിച്ചുകൊണ്ട് പാക് സൈനികരോട് സംസാരിക്കുന്ന രംഗം, ആ യുദ്ധ ഭീതിയെ കുറച്ചെങ്കിലും ഇല്ലാതാക്കി എന്നു പറയാം. ഇന്നലെ അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചെത്തുകയും ചെയ്‌തു. ഈ ചിത്രത്തെ ആസ്‌പദമാക്കി വരച്ച കാരിക്കേച്ചർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമാണ്. തിരുവനന്തപുരം വഴുതക്കാടുള്ള ഇടനേരം ഫുഡ് ജോയിന്റിലാണ് ഈ കാരിക്കേച്ചർ പ്രദർശിപ്പിച്ചിട്ടുള്ളത്. അഭിനന്ദന്റെ വലിയ മീശയിൽ നിന്നും “എ കപ്പ് ഓഫ് ടീ ക്യാൻ സ്റ്റോപ്പ് ദി വാർ” എന്ന് എഴുതി വരുന്ന ശൈലിയിലാണ് കാരിക്കേച്ചർ വരച്ചിട്ടുള്ളത്. കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ കാണൂ.

This post was last modified on March 2, 2019 3:17 pm