X

ജാമ്യത്തിലിറങ്ങി രണ്ടാം ദിവസം പ്രബന്ധമവതരിപ്പിച്ച് ഉമര്‍ ഖാലിദ്

അഴിമുഖം പ്രതിനിധി

ജാമ്യത്തിലിറങ്ങി രണ്ടാം ദിവസം യംഗ് സ്കോളേഴ്സ് കോണ്‍ഫറന്‍സില്‍ പ്രബന്ധമവതരിപ്പിച്ച്  ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദ്. ദേശദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ടശേഷം കഴിഞ്ഞ ദിവസമാണ് ഉമര്‍ ജാമ്യത്തിലിറങ്ങിയത്. സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ് വര്‍ഷാവര്‍ഷം സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സിലാണ് ഉമര്‍ ഖാലിദ് Changing village Authority in the Adivasi Hinterland:State, community and Contigencies Of Rule in  Singhbhum (1830-1893) എന്ന വിഷയത്തില്‍ പ്രബന്ധമവതരിപ്പിച്ചത്. കാമ്പസിലെ പി.എച്ച്.ഡി വിദ്യാര്‍ഥിയാണ് ഉമര്‍ ഖാലിദ്. എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ നടക്കുന്ന കോണ്‍ഫറന്‍സ് കാമ്പസിലെ സംഭവവികാസങ്ങളെത്തുടര്‍ന്ന് ഇത്തവണ നീട്ടി വയ്ക്കുകയായിരുന്നു. ഉമറിനോടൊപ്പം ജാമ്യത്തിലിറങ്ങിയ അനിര്‍ബന്‍ ഭട്ടാചാര്യ തന്റെ പി.എച്ച്.ഡിയുമായി ബന്ധപ്പെട്ട അവസാന ഘട്ട എഴുത്തുകള്‍ നടത്തുകയാണ്.  

This post was last modified on March 20, 2016 2:55 pm