X

ഒരു മുയല്‍ പൊത്ത് തുറന്നത് 700 വര്‍ഷം പഴക്കമുള്ള ക്ഷേത്ര സമുച്ചയത്തിലേക്ക്/വീഡിയോ

ഇംഗ്ലണ്ടിലെ ഒരു കര്‍ഷകന്‍ പോസ്റ്റ് ചെയ്ത ഓണ്‍ലൈന്‍ വീഡിയോ കണ്ട മൈക്കിള്‍ സ്‌കോട്ട് എന്ന ഫോട്ടോഗ്രാഫറാണ് ഈ ആരാധനാലയത്തിന്റെ മുല്യം തിരിച്ചറിച്ചത്

അത്ഭുതലോകത്തിലെ ആലീസ് ഓടിയ വഴിയലല്ല ഇംഗ്ലണ്ടിലെ ഒരു മുയല്‍ ഓടിയതെങ്കിലും എത്തിപ്പെട്ടത് അതിനേക്കാള്‍ വലിയ അത്ഭുത ലോകത്തിലായിരുന്നു. വ്യാഴാഴ്ച ഇംഗ്ലണ്ടിലെ ഒരു വയലില്‍ പണിയെടുത്തകൊണ്ടിരുന്ന കര്‍ഷകനാണ് മുയലിനെ കണ്ട് കൊതിച്ച് പിറകെ പോയത്. എത്തിപ്പെട്ടതോ 700 വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്ന് വിലയിരുത്തപ്പെടുന്ന ഒരു ആരാധനാലയത്തിലും. ഡാന്‍ ബ്രൗണിന്റെ സുപ്രസിദ്ധ നോവലായ ഡാവിഞ്ചി കോഡില്‍ പരാമര്‍ശിക്കപ്പെടുന്ന നൈറ്റ്‌സ് ടെമ്പ്‌ളാര്‍ എന്ന വിശ്വാസി വിഭാഗത്തിന്റെതാണ് ഈ ആരാധനാലയം എന്നാണ് വിലയിരുത്തപ്പെടുന്നത്.

കര്‍ഷകന്‍ പോസ്റ്റ് ചെയ്ത ഓണ്‍ലൈന്‍ വീഡിയോ കണ്ട മൈക്കിള്‍ സ്‌കോട്ട് എന്ന ഫോട്ടോഗ്രാഫറാണ് ഈ ആരാധനാലയത്തിന്റെ മുല്യം തിരിച്ചറിച്ചത്. ഗുഹകളെ കുറിച്ച് പഠനം നടത്തുന്ന ആളാണ് മൈക്കിള്‍ സ്‌കോട്ട്. മുന്‍കാലങ്ങളില്‍ ഇത്തരം ഗുഹകള്‍ ദുര്‍മന്ത്രവാദത്തിനാണ് ഉപയോഗിച്ചിരുന്നത് എന്നാണ് ഗവേഷകര്‍ പറയുന്നത്.

This post was last modified on March 12, 2017 9:47 am