X

അമിത് ഷായുടെ അടുത്ത ലക്ഷ്യം കേരളവും തമിഴ് നാടും ബംഗാളും

കേരളം, തമിഴ്‌നാട്, ഒഡീഷ, ആന്ധ്രപ്രദേശ്, തെലങ്കാന, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങളിലുമായാണ് ഈ 120 സീറ്റുകള്‍.

തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ശേഷം അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. പ്രവര്‍ത്തകരും മറ്റ് നേതാക്കളും വിജയം ആഘോഷിക്കുമ്പോഴും മോദിയും അമിത് ഷായും അധികമൊന്നും പറഞ്ഞില്ല. വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു. ബിജെപിക്ക് സ്വാധീനമില്ലാത്ത രാജ്യത്തെ 120 സീറ്റുകളാണ് അമിത് ഷായുടെ അടുത്ത ലക്ഷ്യമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ഈ 120 മണ്ഡലങ്ങളിലും അമിത് ഷാ യാത്ര ചെയ്യും. ഇവയില്‍ ഭൂരിഭാഗവും ദക്ഷിണേന്ത്യയിലും കിഴക്കേ ഇന്ത്യയിലും വടക്ക് – കിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ്. ബൂത്ത് തലം മുതല്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ അമിത് ഷാ നല്‍കും. കേരളം, തമിഴ്‌നാട്, ഒഡീഷ, ആന്ധ്രപ്രദേശ്, തെലങ്കാന, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും വടക്ക് – കിഴക്കന്‍ സംസ്ഥാനങ്ങളിലുമായാണ് ഈ സീറ്റുകള്‍.

This post was last modified on March 12, 2017 10:26 am