X

ഛായാഗ്രഹകനും സംവിധായകനുമായ എ. വിൻസെൻറ് അന്തരിച്ചു

അഴിമുഖം പ്രതിനിധി

പ്രമുഖ സംവിധായകനും ഛായാഗ്രഹകനുമായിരുന്ന എ. വിന്‍സെന്റ് അന്തരിച്ചു. 86 വയസ്സായിരുന്നു. ചെന്നയിലായിരുന്നു അന്ത്യം. ഏറെ നാളായി വാര്‍ദ്ധക്യസഹചമായ അസുഖത്തെതുടര്‍ന്ന് കിടപ്പിലായിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജെമിനി സ്റ്റുഡിയോയില്‍ സ്റ്റുഡിയോ ബോയ് ആയിട്ടായിരുന്നു സിനിമാജീവിതത്തിന് തുടക്കം. പിന്നീട് ക്യാമറാമാന്‍ കെ.രാമനാഥന്റെ സഹായിയായി.ബ്രതുക്കു തെരുവു എന്ന തെലുഗ് ചിത്രത്തിലൂടെയാണ് വിന്‍സന്റ് സ്വതന്ത്ര ഛായാഗ്രഹകനാകുന്നത്.നീലക്കുയിലാണ് സ്വതന്ത്രമായി ക്യാമറ ചലിപ്പിച്ച ആദ്യമലയാള സിനിമ. മലയാളത്തില്‍ തന്നെയായിരുന്നു അദ്ദേഹം ആദ്യമായി സിനിമ സംവിധാനം ചെയ്തതും. ചിത്രം ഭാര്‍ഗ്ഗവീ നിലയം. മുറപ്പെണ്ണ്, നഗരമേ നന്ദി, അശ്വമേധം, അസുരവിത്ത്, തുലാഭാരം, നിഴലാട്ടം, ത്രിവേണി, ഗന്ധര്‍വ്വക്ഷേത്രം, ചെണ്ട, അച്ചാണി, നഖങ്ങള്‍, വയനാടന്‍ തമ്പാന്‍, കൊച്ചുതെമ്മാടി എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചലച്ചിത്രങ്ങള്‍. ജെ സി ഡാനിയേല്‍ പുരസ്‌കാര ജേതാവാണ്.1969ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

1928 ജൂണ്‍ 14ന് കോഴിക്കോടായിരുന്നു വിന്‍സെന്റിന്റെ ജനനം. ക്യാമറാമാന്‍മാരായ ജയാനന്‍, അജയന്‍ എന്നിവര്‍ മക്കളാണ്.

This post was last modified on December 27, 2016 2:47 pm