X

ആധാര്‍ ബില്‍ ലോകസഭയില്‍ പാസാക്കി

അഴിമുഖം പ്രതിനിധി

ലോകസഭ ആധാര്‍ ബില്‍ 2016 പാസാക്കി. മണി ബില്ലായിട്ടാണ് ആധാര്‍ ബില്‍ പാസാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ സബ് സിഡികള്‍ ലഭിക്കുന്നതിന് ആധാരന്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നതിന് ബില്ലില്‍ വ്യവസ്ഥയുണ്ട്.

സര്‍ക്കാര്‍ സബ് സിഡിയിനത്തില്‍ ചെലവഴിക്കുന്ന പണത്തിലെ അഴിമതി കുറയ്ക്കുന്നതിനും തുകയില്‍ കുറവു വരുത്താനും ഇതിലൂടെ സഹായിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ചില സര്‍ക്കാര്‍ പദ്ധതികള്‍ക്ക് മാത്രമായി ആധാര്‍ നമ്പര്‍ സുപ്രീംകോടതി ചുരുക്കിയതിനെ തുടര്‍ന്നാണ് കേന്ദ്രം പുതിയ നിയമം കൊണ്ടുവന്നത്. ആധാറിനെ കുറിച്ച് ഭരണഘടന ബഞ്ച് വാദം കേള്‍ക്കാനിരിക്കുകയാണ്.

ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ബില്‍ തടസ്സപ്പെടാതിരിക്കുന്നതിനാണ് കേന്ദ്രം മണി ബില്ലായി ആധാര്‍ ബില്ലിനെ അവതരിപ്പിച്ചത്.

This post was last modified on December 27, 2016 3:48 pm