അഴിമുഖം പ്രതിനിധി
സിവില്‍ പോലീസ് ഓഫീസര്‍ മണിയന്‍ പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണി കുറ്റക്കാരന്‍ എന്ന് കോടതി കണ്ടെത്തി. ശിക്ഷ വെള്ളിയായ്ച പ്രഖ്യാപിക്കും. പാരിപ്പള്ളിയില്‍ എഎസ്ഐ. ജോയി, ഡ്രൈവർ മണിയൻ പിള്ള എന്നിവര്‍ പട്രോളിംഗ് നടത്തിയ അവസരത്തില്‍ ആട് ആന്റണിയെ സംശയകരമായി കണ്ടെത്തുകയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. എന്നാല്‍ ജീപ്പിൽ കയറ്റുന്നതിനിടയിൽ ഇവരെ കുത്തിയ ശേഷം പ്രതി രക്ഷപ്പെടുകയാണ് ഉണ്ടായത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മണിയൻപിള്ള മരിച്ചിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ആന്റണിയെ പാലക്കാട് നിന്നാണ് പോലീസ് പിടികൂടിയത്.
മോഷണം, കൊലപാതകം എന്നിവയുൾപ്പടെ ഇരുനൂറിലധികം കുറ്റകൃത്യങ്ങളിലെ പ്രതിയാണ് ആന്റണി വർഗ്ഗീസ് എന്ന ആട് ആന്റണി. 2012 ജൂലൈ 26നു ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ നടന്ന കൊലപാതകത്തിലും ആട് ആന്റണിയുടെ പങ്ക് സംശയിക്കുന്നു.
This post was last modified on December 27, 2016 4:20 pm
Leave a Comment