അഴിമുഖം പ്രതിനിധി
കാശ്മീരില്‍ മുസ്ലിം ട്രക്ക് ഡ്രൈവര്‍മാരെ തടഞ്ഞ് ശിവസേനയുടെ രാജ്യസ്നേഹ പരിശോധന. ജമ്മു കശ്മീരിലേക്ക് വരുന്ന ട്രക്ക് ഡ്രൈവര്‍മാരെ വഴിയില്‍ തടയുകയും അവരെക്കൊണ്ട് ‘ഭാരത് മാതാ കി ജയ്’ എന്നും ‘പാകിസ്ഥാന്‍ മുര്‍ദാബാദ്’ എന്നും വിളിപ്പിച്ച് ആണ് ശിവസേന ഇവരെ ‘ടെസ്റ്റ്’ ചെയ്യുന്നത്. ഏറ്റു ചൊല്ലാന്‍ വിമുഖത കാട്ടുന്നവരെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായും വാര്‍ത്തകളുണ്ട്. കൂടാതെ പാകിസ്ഥാന്‍ ദേശീയ പതാക അഗ്നിക്കിരയാക്കല്‍, ഭാരത മാതാവിന്റെ സ്തുതിഗീതമാലപിപ്പിക്കല്‍ എന്നിങ്ങനെയുള്ള പരിശോധനകളും ഇവര്‍ നടത്തുന്നുണ്ട്. കശ്മീരിലെ ഇസ്ലാം മതസ്ഥര്‍ അമര്‍നാഥ് തീര്‍ത്ഥയാത്രികരെ തടഞ്ഞതിനു പ്രതികാരമായാണ് ഈ പരിശോധനകള്‍ എന്ന രീതിയില്‍ ശിവസേന പഞ്ചാബ് തലവന്‍ രാജിവ് ധണ്ടന്‍ പ്രസ്താവനയിറക്കിയിരുന്നു.
This post was last modified on December 27, 2016 4:20 pm
Leave a Comment