X

മസ്രത്ത് ആലമിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

അഴിമുഖം പ്രതിനിധി

വിഘടനവാദി നേതാവ് മസ്രത്ത് ആലമിനെ ഏഴു ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു. പാക് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുകയും പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തിക്കൊണ്ടു റാലിയില്‍ പങ്കെടുക്കുകയും ചെയ്തതിനാണു ആലമിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. സയ്യിദ് അലി ഷാ ഗീലാനിയുടെ അനുയായികള്‍ നടത്തിയ പ്രകടനത്തിനിടെയാണ് ആലം പാക് അനുകല മുദ്രാവാക്യമുയര്‍ത്തുകയും പതാക വീശുകയും ചെയ്തത്.

സംഭവത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ കേന്ദ്രം ജമ്മു കാശ്മീര്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവര്‍ത്തനങ്ങളോട് വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന് മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദിനോട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തറപ്പിച്ചു പറയുകയും ചെയ്തു. ഇതെ തുടര്‍ന്നാണ് മസ്രത്ത് ആലത്തിനെ അറസ്റ്റ് ചെയ്തത്.

This post was last modified on December 27, 2016 2:58 pm