X

സത്യമേവ ജയതേ: ആമിര്‍ഖാന്‍ നിയമക്കുരുക്കില്‍

ദേശീയ ചിഹ്നത്തിന്റെ ഭാഗമായ സത്യമേവ ജയതേ എന്ന ആപ്തവാക്യം ടെലിവിഷന്‍ ഷോയുടെ പേരായി ഉപയോഗിച്ചതിനാണ് പ്രശസ്ത ബോളിവുഡ് താരം ആമിര്‍ഖാനെതിരെ വക്കീല്‍ നോട്ടീസ് . ആക്റ്റിവിസ്റ്റായ മനോരഞ്ജന്‍ റോയ് ആണ് അഭിഭാഷകനായ മനോജ്‌ സിംഗ് മുഖേന ആമിര്‍ഖാനും ഭാര്യയായ കിരണ്‍ റാവുവിനും സത്യമേവ ജയതേ  ഷോ സംവിധായകന്‍ സത്യജിത് ഭട്‌കലിനും എതിരെ വക്കീല്‍ നോട്ടീസയച്ചത്. സര്‍ക്കാരിന്റെ അനുവാദമില്ലാതെയാണ് ഷോയുടെ സംഘാടകര്‍ ആപ്തവാക്യം ഒരു പരിപാടിയുടെ പ്രചാരത്തിനായി തിരഞ്ഞെടുത്തത് എന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു .

സത്യമേവ ജയതേ എന്ന ആപ്തവാക്യം ഭാരതത്തിന്റെ ദേശീയ ചിഹ്നത്തിന്റെ ഭാഗമായതിനാല്‍ ഉപയോഗിക്കുന്നതിനു മുന്പ് കര്‍ശനമായും സര്‍ക്കാര്‍ അനുമതി തേടണം എന്ന് എന്ന് സ്റ്റേറ്റ് എംബ്ലം ആക്റ്റ് 2009 ല്‍ പറഞ്ഞിരിക്കെ ഒരു ടെലിവിഷന്‍ പരിപാടിക്കു വേണ്ടി പവിത്രമായ ഈ ആപ്തവാക്യം ഉപയോഗിച്ചത് നഗ്നമായ നിയമലംഘനമാണെന്ന് മനോരഞ്ജന്‍ റോയ് അഭിപ്രായപ്പെട്ടു . എന്നാല്‍ ആമിര്‍ഖാനോ ബന്ധപ്പെട്ടവരോ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. എയര്‍ടെല്‍ സ്പോന്‍സര്‍ചെയ്ത് സ്റ്റാര്‍പ്ലസ് ചാനല്‍ സംപ്രേഷണം ചെയ്യുന്ന ഈ പരിപാടി ജനശ്രദ്ധ ആകര്‍ഷിച്ച ഒന്നായിരുന്നു . 

This post was last modified on December 27, 2016 3:09 pm