X

ആംആദ്മി സര്‍ക്കാരിന്റെ 91 ദിവസത്തെ പരസ്യച്ചെലവ് 15 കോടി രൂപ

അഴിമുഖം പ്രതിനിധി

മെയ് 11 വരെയുള്ള 91 ദിവസത്തേക്ക് വിവിധ അച്ചടി മാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിന് ഡല്‍ഹിയിലെ ആംആദ്മി സര്‍ക്കാര്‍ ചെലഴിച്ചത് 15 കോടിയോളം രൂപ. കേരളം, കര്‍ണാടക, ഒഡീഷ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ പത്രങ്ങള്‍ക്ക്‌ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ പരസ്യം ലഭിച്ചിരുന്നു. ഒരു ദിവസത്തെ ചെവല് 14 ലക്ഷം രൂപയോളം വരും.

ഫെബ്രുവരി 10 മുതല്‍ 11 വരെ ടിവി ചാനലുകളെ ഒഴിവാക്കിയാണ് ഡല്‍ഹി സര്‍ക്കാര്‍ 14.56 കോടി രൂപയുടെ പരസ്യം അച്ചടി മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

ഖജനാവില്‍ നിന്നും പൊതുപണം എടുത്ത് ആപ്പ് സര്‍ക്കാര്‍ പരസ്യം നല്‍കുന്നതിനെ പ്രതിപക്ഷമായ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. ഓഡ് ഈവന്‍ പദ്ധതിക്കുവേണ്ടി ഡല്‍ഹി സര്‍ക്കാര്‍ അഞ്ചു കോടി രൂപയുടെ പരസ്യം രണ്ട് തവണയായി നല്‍കിയിരുന്നു. ജനുവരിയിലും ഏപ്രിലിലുമാണ് 15 ദിവസം വീതം ഡല്‍ഹിയില്‍ ഓഡ് ഈവന്‍ പദ്ധതി നടപ്പിലാക്കിയിരുന്നത്. 1.67 കോടി രൂപ അച്ചടി മാധ്യമങ്ങള്‍ക്കും 3.72 കോടി രൂപ ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കുമാണ് നല്‍കിയിരുന്നത്.

This post was last modified on December 27, 2016 4:08 pm