X

അഗസ്റ്റ അഴിമതി അന്വേഷണം: മോദിക്കു കീഴില്‍ ഒരിഞ്ചു പോലും മുന്നോട്ടു പോയില്ലെന്ന് കെജ്രിവാള്‍

അഴിമുഖം പ്രതിനിധി

അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അഴിമതി അന്വേഷണം പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാരിന് കീഴില്‍ ഒരിഞ്ചുപോലും മുന്നോട്ടു പോയിട്ടില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. അഴിമതിക്കാരെ ശിക്ഷിക്കുമെന്ന് മോദി 2014-ലെ തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനം ചെയ്തിരുന്നതാണ്. എന്നാല്‍ രണ്ടു വര്‍ഷത്തിനിടെ ആരും ജയിലിലായില്ല. അന്വേഷണം ഒരിഞ്ചുപോലും മുന്നോട്ടു പോയതുമില്ലെന്ന് കെജ്രിവാള്‍ ചൂണ്ടിക്കാണിച്ചു.

ഈ അഴിമതി കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇതുവരേയും ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണ്, കെജ്രിവാള്‍ ചോദിച്ചു. അതേ കുറിച്ച് ചോദിക്കാനുള്ള ധൈര്യം പോലും മോദിക്കില്ല. മോദിയെ പ്രധാനമന്ത്രിയാക്കിയത് അഴിമതിക്കാരെ ശിക്ഷിക്കാനാണ് അല്ലാതെ സംരക്ഷിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു.

This post was last modified on December 27, 2016 4:01 pm

Related Post
Leave a Comment