X

ആംആദ്മിക്ക് എം ടിയുടെ പിന്തുണ; കേരളത്തില്‍ ചലനം സൃഷ്ടിക്കാനാവും

അഴിമുഖം പ്രതിനിധി

ഇടത്-വലതു മുന്നണികള്‍ വീതം വെച്ചെടുക്കുന്ന സംസ്ഥാന രാഷ്ട്രീയത്തില്‍ വേരുറപ്പിക്കുക എന്ന ലക്ഷ്യവുമായി എഎപി ദേശീയ നേതാവ് എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍. ആം ആദ്മി പാര്‍ട്ടിയുടെ ദക്ഷിണേന്ത്യയിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവ് സോമനാഥ് ഭാരതിയുടെ നേതൃത്വത്തിലാണ് ആപ്പ് നേതാക്കള്‍ എംടിയെ കണ്ടത്. എ എ പിയുടെ കേരളത്തിലെ മുഖമായ സാഹിത്യകാരി സാറാ ജോസഫിനൊപ്പം എംടിയെ കണ്ട അവര്‍ അദ്ദേഹത്തിന്റെ പിന്തുണ സംസ്ഥാനത്തുണ്ടാകണമെന്ന് അഭ്യര്‍ഥിച്ചു. ആംആദ്മിയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നതിനെക്കുറിച്ചൊന്നും എംടി സംസാരിച്ചില്ലെങ്കിലും അവരുടെ പ്രവര്‍ത്തനത്തില്‍ പ്രതീക്ഷയുള്ളതായി സമ്മതിച്ചു. കേരളത്തില്‍ എഎപിക്ക് ചലനം സൃഷ്ടിക്കാനാവുമെന്ന് നേതാക്കള്‍ക്കൊപ്പം എംടി മാധ്യമങ്ങളോട് പറഞ്ഞു. അഴിമതി തുടച്ചുനീക്കുമെന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും ഇവിടെ ഒന്നും സംഭവിക്കുന്നില്ല. ജനം ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നത് ശരിയാണ്. എഎപി ജനങ്ങളിലേക്ക് കൂടുതലായി ഇറങ്ങിചെല്ലണമെന്നും ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടണമെന്നും എം ടി കൂട്ടിച്ചേര്‍ത്തു. കേരളം ആരാധിക്കുകയും ലോകം അംഗീകരിക്കുകയും ചെയ്ത എഴുത്തുകാരന്റെ പിന്തുണ ഉണ്ടായത് ഏറെ പ്രതീക്ഷ നല്‍കുന്നതായി സോമനാഥ് ഭാരതി പറഞ്ഞു. 

This post was last modified on December 27, 2016 3:09 pm