X

മഅദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രിം കോടതി അനുമതി

അഴിമുഖം പ്രതിനിധി

ബെംഗളൂരു സ്‌ഫോടനക്കേസില്‍ തടവില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രിം കോടതി അനുമതി. മഅദനിയുടെ രോഗബാധിതയായ അമ്മയെ സന്ദര്‍ശിക്കുന്നതിനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. കേരളത്തില്‍ എത്ര ദിവസം ചെലവഴിക്കാം എന്നത് വിചാരണക്കോടതിയാണ് തീരുമാനിക്കേണ്ടതെന്നും സുപ്രിം കോടതി പറഞ്ഞു. മഅദനിയുടെ വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രിം കോടിതി ആവശ്യപ്പെട്ടു.കേസിന്റെ വാദത്തിനായി എല്ലാ ദിവസവും കോടതിയില്‍ ഹാജരാവാണമെന്ന വ്യവസ്ഥയിലും ഇളവ് അനുവദിച്ചു. മഅദനിയുടെ സാന്നിദ്ധ്യം ആവശ്യമുള്ളപ്പോള്‍ മാത്രം കോടതിയില്‍ എത്തിച്ചാല്‍ മതിയെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം, തനിക്കെതിരായ എല്ലാ കേസുകളും ഒരുമിച്ച് വാദം കേള്‍ക്കണമെന്ന മഅദനിയുടെ ആവശ്യം കോടതി പിന്നീട് പരിഗണിക്കും.

 

This post was last modified on December 27, 2016 4:16 pm