X

വാഹനാപകടം; സേലത്ത് എട്ടു വിദ്യാര്‍ഥികള്‍ മരിച്ചു

അഴിമുഖം പ്രതിനിധി

സേലത്തിനടുത്ത് നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് എട്ട് വിദ്യാർഥികൾ മരിച്ചു. സേലം എം.ഐ.ടി പോളിടെക്നികിലെ വിദ്യാർഥികളാണ് മരിച്ചത്.  കടലൂർ ജില്ലയിലെ വാനമ്മദേവിക്ക് സമീപമായിരുന്നു അപകടം. പൊങ്കല്‍ ആഘോഷത്തിനായി സി.എന്‍ പാളയത്തെ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന വിദ്യാർഥികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയില്‍ വന്ന കാര്‍ നിയന്ത്രണംവിട്ട് റോഡിന് സമീപത്തെ മരത്തില്‍ ഇടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഒമ്പത് പേരില്‍ ഏഴുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്.

 

This post was last modified on December 27, 2016 3:36 pm