X

അപകടത്തില്‍ പരിക്കേറ്റവരെ സഹായിച്ചെന്ന സ്മൃതി ഇറാനിയുടെ വാദം വ്യാജം; മരിച്ചയാളുടെ മകള്‍

അഴിമുഖം പ്രതിനിധി

മഥുര ജില്ലയിലെ വൃന്ദാവൻ ടൗണിൽ തന്റെ വാഹനവ്യൂഹം ഇടിച്ച് പരിക്കേറ്റവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്‌തെന്നുള്ള കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വാദം സത്യത്തിനു നിരക്കാത്തതെന്ന് അപകടത്തില്‍ മരിച്ച ഡോക്ടര്‍ രമേഷ് നാഗറുടെ മകള്‍ സന്ദിലി. അപകടത്തില്‍ ബൈക്കില്‍ നിന്നും തെറിച്ചുവീണപ്പോള്‍ വാഹനത്തില്‍ നിന്നും സ്മൃതി ഇറാനി പുറത്തിറങ്ങിയിരുന്നെന്നും എന്നാല്‍ രക്ഷിക്കണമെന്ന്‍ അപേക്ഷിച്ച് അവരുടെ കാല് പിടിച്ചെങ്കിലും തങ്ങളെ അവഗണിച്ചു കൊണ്ട് മറ്റൊരു വാഹനത്തില്‍ കയറി പോകുകയായിരുന്നെന്നു അവര്‍ എന്നും സന്ദിലി ആരോപിക്കുന്നു. തന്റെ സഹോദരി കൈകള്‍ കൂപ്പി അപേക്ഷിച്ചെങ്കിലും മന്ത്രി അതു ശ്രദ്ധിക്കുക പോലുമുണ്ടായില്ല എന്ന്  സഹോദരന്‍ അഭിഷേക് വ്യക്തമാക്കി. മഥുര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട എഫ്ഐആറിന്റെ കോപ്പിയും ഇതിനു തെളിവായി അവര്‍ ഉയര്‍ത്തുന്നു. മന്ത്രി തങ്ങളെ അവഗണിക്കുകയാണുണ്ടായത് എന്ന് മരിച്ച ഡോക്ടറുടെ മകന്‍ അഭിഷേക് മൊഴി നല്‍കിയതായി എഫ്ഐആറില്‍ പറയുന്നുണ്ട്. 

അപകടം നടക്കുമ്പോള്‍ ഡോക്ടറോടൊപ്പം മകളും  ബൈക്കിലുണ്ടായിരുന്നു. വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ ബൈക്കില്‍ പോകുകയായിരുന്നു തങ്ങളെന്നും പതിയെ പോയ്ക്കൊണ്ടിരുന്ന തങ്ങളുടെ  നേരെ മന്ത്രിയുടെ വാഹനവ്യൂഹം  ഇടിച്ചു കയറുകയായിരുന്നെന്നും അവര്‍ പറഞ്ഞു. അപകടത്തില്‍ പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെന്നും മറ്റൊരു കുടുംബവും തങ്ങളെ അതിനായി സഹായിച്ചെന്നുമായിരുന്നു മന്ത്രിയുടെ ട്വീറ്റ്.

 

This post was last modified on December 27, 2016 3:48 pm