X

എസ് പി ആര്‍ സുകേശനെതിരായ അന്വേഷണം പൊലീസിന്റെ ആത്മവീര്യം തകര്‍ക്കും; ജേക്കബ് തോമസ്

അഴിമുഖം പ്രതിനിധി

സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ഡിജിപി ജേക്കബ് തോമസ്. വിജിലന്‍സ് എസ് പി ആര്‍ സുകേശനെതിരായ അന്വേഷണം പൊലീസിന്റെ ആത്മവീര്യം തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണത്തില്‍ പിഴവ് ഉണ്ടായാല്‍ നടപടിയെടുക്കേണ്ടത് കോടതിയാണെന്നും ചട്ടങ്ങള്‍ അനുശാസിക്കുന്നത് അപ്രകാരമാണ് എന്നും സംസ്ഥാനത്ത് രണ്ട് തരം നീതിയാണ് നടപ്പാക്കപ്പെടുന്നതെന്നും ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് എസ് പി ആര്‍ സുകേശനെതിരെ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഡിജിപി ജേക്കബ് തോമസിന്റെ പ്രതികരണം.

 

This post was last modified on December 27, 2016 3:39 pm