X

ബോളിവുഡ് നടന്‍ സഞ്ജയ്ദത്ത് ഫെബ്രുവരി 27ന് ജയില്‍ മോചിതനാകും

അഴിമുഖം പ്രതിനിധി

1993 ലെ മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട് ആയുധം കൈവശം വച്ച കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ബോളിവുഡ് നടന്‍ സഞ്ജയ്ദത്ത് ഫെബ്രുവരി 27ന് ജയില്‍ മോചിതനാകും. മഹാരാഷ്ട്ര സര്‍ക്കാരാണ് ഈ വിവരം പുറത്തു വിട്ടത്. ശിക്ഷാവിധിയില്‍ പറഞ്ഞിട്ടുള്ളതിലും  മുന്‍പാണ് സഞ്ജയ്‌ ദത്ത് മോചിതനാകുന്നത്. ജയിലിലെ നല്ലനടപ്പ്‌ കാരണമാണ് നടന്‍റെ ശിക്ഷയില്‍ ഇളവു ലഭിച്ചത്.

മുംബൈ സ്ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ നിന്നും വാങ്ങുകയും ലൈസന്‍സ് ഇല്ലാത്ത ആയുധങ്ങള്‍ വാങ്ങുകയും കൈവശം വയ്ക്കുകയും ചെയ്തു എന്നുള്ളതാണ് സഞ്ജയ്ദത്തിന്‍റെ പേരില്‍ ചുമത്തപ്പെട്ട കുറ്റം. ഇതിനുള്ള തെളിവുകള്‍  അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഫോടനത്തില്‍ പങ്കാളിയായി എന്നുള്ള കുറ്റത്തില്‍ നിന്നും 2007ല്‍ കോടതി ഇയാളെ വിമുക്തനാക്കിയിരുന്നു. എന്നാല്‍ ആയുധം കൈവച്ച കുറ്റത്തിന്     ആറു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ആക്രമണങ്ങള്‍ നടന്നിരുന്ന സമയത്ത് കുടുമ്പത്തിന്റെ രക്ഷയ്ക്കായാണ് താന്‍ ആയുധങ്ങള്‍ സൂക്ഷിച്ചത് എന്ന് ദത്ത് വാദിച്ചിരുന്നു. എന്നാലോ കോടതി അതു കണക്കിലെടുക്കുകയുണ്ടായില്ല. ഇതിനിടയില്‍ ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും ജാമ്യം റദ്ദു ചെയ്തു കൊണ്ട് കോടതി ഉത്തരവിറക്കിയിരുന്നു.

ഇയാളുടെ ശിക്ഷയില്‍ ഇളവു നലകണം എന്നാവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ ഖട്ജു 2013ല്‍ നല്‍കിയ അപേക്ഷയും സുപ്രീം കോടതി തള്ളിയിരുന്നു.    

This post was last modified on December 27, 2016 3:31 pm

Related Post
Leave a Comment