X

എസ്എന്‍ഡിപിയുടെ മൈക്രോഫൈനാന്‍സ് 80 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നു: വിജിലന്‍സ്

അഴിമുഖം പ്രതിനിധി

എസ്എന്‍ഡിപി യോഗത്തിന്റെ മൈക്രോഫൈനാന്‍സ് വായ്പ പദ്ധതിയില്‍ 80.3 ലക്ഷം രൂപയുടെ തട്ടിപ്പു നടന്നുവെന്ന് വിജിലന്‍സ് നിയമ ഉപദേശകന്‍ കോടതിയില്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് നിയമ ഉപദേശകന്‍ കോടതിയെ ഇക്കാര്യം അറിയിച്ചത്.

മൈക്രോഫൈനാന്‍സ് പദ്ധതിയിലെ തട്ടിപ്പുകളെ കുറിച്ച് ലഭിച്ച പരാതികളില്‍മേല്‍ നടത്തിയ രഹസ്യ പരിശോധനയിലാണ് വിഎസിന്റെ ആരോപണം ശരിവയ്ക്കുന്ന കണ്ടെത്തല്‍ വിജിലന്‍സ് നടത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് രഹസ്യ പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എന്നാല്‍ പദ്ധതിയില്‍ അഴിമതി നടത്തിയിട്ടില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയും ബിഡിജെഎസ് നേതാവുമായ വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് ആവര്‍ത്തിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരമായി നേരിടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

This post was last modified on December 27, 2016 3:31 pm