X

സുരക്ഷാ സംവിധാനങ്ങള്‍ അവതാളത്തില്‍; സിസിടിവിയില്‍ നടിയെ ആക്രമിച്ചവരുടെ ദൃശ്യങ്ങളില്ല

ദേശീയപാതയിലൂടെ അക്രമികള്‍ കടന്നുപോയ സിഗ്നല്‍ ജംഗ്ക്ഷനുകളിലെ ക്യാമറകളിലൊന്നും വാഹനങ്ങളുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല

കൊച്ചി നഗരത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ അവതാളത്തില്‍. കഴിഞ്ഞ ദിവസം നടിയെ ആക്രമിക്കുക്കുകയും തട്ടികൊണ്ടുപോകുവാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തിലെ അക്രമികളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടില്ല. അങ്കമാലി അത്താണിയില്‍ നിന്നു ദേശീയപാതയിലൂടെ സഞ്ചരിച്ച സംഘത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറകളില്‍ പതിഞ്ഞിട്ടില്ലെന്നാണ് വിവരം.

ദേശീയപാതയിലൂടെ അക്രമികള്‍ കടന്നുപോയ സിഗ്നല്‍ ജംഗ്ക്ഷനുകളിലെ ക്യാമറകളിലൊന്നും വാഹനങ്ങളുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. കൊച്ചി നഗരത്തിലെ നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും സുരക്ഷാ സംവിധാനങ്ങള്‍ക്ക് പോരായ്മയുണ്ടെന്നും മുമ്പുതന്നെ പരാതിയുണ്ട്.

നടിയുടെ വാഹനത്തെ അക്രമികളുടെ വാഹനങ്ങള്‍ എവിടെ മുതലാണ് അസ്വാഭാവികമായി പിന്തുടര്‍ന്നത് എന്നു കണ്ടെത്താന്‍ ദേശീയപാതയില്‍ തൃശൂര്‍ മുതല്‍ എറണാകുളും വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് വിശദമായി പരിശോധിക്കും. ഇതിന്റെ കൃത്യമായ വിവരങ്ങള്‍ ലഭിച്ചാല്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനും എളുപ്പമാകും.

This post was last modified on February 20, 2017 8:23 am