മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ ഇടിച്ചുതെറിപ്പിച്ച കാര്‍ ഓടിച്ചത് ശ്രീരാം വെങ്കിട്ടരാമന്‍ തന്നെയെന്ന് പൊലീസിന്റെ സ്ഥിരീകരണം. സിറ്റി പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗരുഡ് ആണ് ഇക്കാര്യം അറിയിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസ് ആണ് കാര്‍ ഓടിച്ചിരുന്നത് എന്ന് ശ്രീരാം പൊലീസിന് മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ശ്രീരാം ആണ് കാര്‍ ഓടിച്ചിരുന്നത് എന്നാണ് വഫ പറയുന്നത്.
സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമല്ല എന്ന പരാതിയുണ്ട്. എന്നാല്‍ ഓട്ടോ ഡ്രൈവര്‍ അടക്കമുള്ള ദൃക്‌സാക്ഷികള്‍ പറയുന്നത് അപകടസമയത്ത് ശ്രീരാം തന്നെയാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ്. ഫോറന്‍സിക് പരിശോധന നടത്തുമെന്ന് കമ്മീഷണര്‍ അറിയിച്ചു. നിലവില്‍ മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
ഇരുവരുടേയും രക്തപരിശോധന നടത്തിയിട്ടുമില്ല. രക്തപരിശോധനയ്ക്ക് വിധേയനാകാന്‍ ശ്രീരാം വെങ്കിട്ടരാമന്‍ വിസമ്മതിച്ചിരുന്നു. ശ്രീരാം മദ്യലഹരിയിലും കാല്‍ നിലയ്ക്കുറയ്ക്കാത്ത നിലയിലുമായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മദ്യപിച്ചിരുന്നതായി പൊലീസും ജനറല്‍ ആശുപത്രിയിലെ ഡോക്ടറും പറയുന്നുണ്ട്.
This post was last modified on August 3, 2019 11:09 am
Leave a Comment