X

ചലച്ചിത്ര താരം ജയശ്രീ ശിവദാസിന് ഓട്ടോയിടിച്ച് പരിക്ക്

കാറിലേക്കു കയറാൻ ശ്രമിക്കുമ്പോൾ പുറകിൽ നിന്നു വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു

കാറിലേക്കു കയറാൻ ശ്രമിക്കുന്നതിനിടെ ഓട്ടോയിടിച്ച് ചലച്ചിത്ര താരം ജയശ്രീ ശിവദാസിന് പരിക്ക്. മൂന്നാർ–മാട്ടുപ്പെട്ടി റോഡിൽ കെഎഫ്ഡിസി ഉദ്യാനത്തിനു സമീപം ഞായറാഴ്ചയായിരുന്നു അപകടം. പരുക്കേറ്റ ജയശ്രീ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാറിലേക്കു കയറാൻ ശ്രമിക്കുമ്പോൾ പുറകിൽ നിന്നു വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. പൊലീസ് കേസെടുത്തു.

ആക്‌ഷൻ ഹീറോ ബിജു ഉൾപ്പെടെ ഇരുപതോളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ച വ്യക്തിയാണ് ജയശ്രീ ശിവദാസ്.
1948 കാലം പറഞ്ഞത്, നിത്യഹരിത നായകൻ എന്നീ സിനിമകളിൽ നായികയായും വേഷമിട്ടിട്ടുണ്ട്.

This post was last modified on February 13, 2019 1:10 pm