അഴിമുഖം പ്രതിനിധി
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും ഏറ്റുമുട്ടിയ സംഭവത്തില്‍ ജുഡീഷ്വല്‍ അന്വേഷണത്തിനു ശുപാര്‍ശ. അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകര്‍ പ്രസാദാണ് അന്വേഷണത്തിനു ശുപാര്‍ശ ചെയ്തത്. ഇരുകൂട്ടര്‍ക്കും പോലീസിനും സംഭവത്തില്‍ വീഴ്ചയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണത്തില്‍ സത്യം വ്യക്തമാകും. ഇതു സംബന്ധിച്ച ഉത്തരവ് ഉടനുണ്ടായേക്കും.
സര്‍ക്കാര്‍ പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ സ്ത്രീ പീഡനക്കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തെ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തു എന്ന് ആക്ഷേപിച്ച് അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും ഏറ്റുമുട്ടുകയും പോലീസ് സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ ലാത്തി വീശുകയുമായിരുന്നു. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദ്ദിക്കുകയും മീഡിയ റൂം ബലമായി പൂട്ടുകയും ചെയ്തിരുന്നു.
ധനേഷ് മാത്യുവിനെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ചായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം. കൊച്ചി കോണ്‍വെന്റ് റോഡില്‍ വച്ച് പെണ്‍കുട്ടിയെ കയറിപ്പിടിച്ച സംഭവത്തിലാണ് ധനേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.
This post was last modified on December 27, 2016 4:19 pm
Leave a Comment