അഴിമുഖം പ്രതിനിധി
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഇനി മുതല്‍ മൂന്നാം ലിംഗമായി അംഗീകരിക്കും. ഇന്നലെ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ പേഴ്സണ്‍സ് (പ്രൊട്ടെക്ഷന്‍ ഓഫ് റൈറ്റ്സ്) ബില്‍ നിലവില്‍ വരുന്നതോടെ വിദ്യാഭ്യാസവും തൊഴിലും അടക്കമുള്ള മേഖലകളില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് സംവരണം യാഥാര്‍ഥ്യമാകും. കൂടാതെ ശസ്ത്രക്രിയക്ക് ശേഷം ഏത് ലിംഗം തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാനും അവകാശമുണ്ടാകും. ട്രാന്‍സിന് എതിരെയുള്ള വിവേചനങ്ങള്‍ കുറക്കുന്നതിനായി എസ്‌സി എസ്ടി ഒബിസി വിഭാഗങ്ങള്‍ക്ക് നല്‍കുന്നതു പോലെയുള്ള തുല്യത ഉറപ്പാക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ബില്‍ ആയിരിക്കും പാര്‍ലമെന്‍റ് ഉടന്‍ പാസാക്കുക.
ഇപ്പോള്‍നടന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ബില്ല് പാസാക്കിയെടുക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇതു സംബന്ധിച്ച ഒരു സ്വകാര്യ ബില്‍ രാജ്യസഭയില്‍ പാസാക്കിയിരുന്നു. സ്വവര്‍ഗ്ഗപ്രേമികളാണ് ട്രാന്‍സ് എന്ന ധാരണയായിരുന്നു ഇതുവരെ നിലനിന്നിരുന്നത്. എന്നാല്‍ സുപ്രീം കോടതിയുടെ അടുത്ത കാലത്തുണ്ടായ വിധിയില്‍ ഈ ധാരണ തെറ്റാണെന്നു വ്യക്തമാക്കിയിരുന്നു.
ട്രാന്‍സിനു അവരുടെ ലിംഗ വിഭാഗം തിരഞ്ഞെടുക്കാമെന്നുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ ഈ വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ട്രാന്‍സിനെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്താം എന്ന ആശയവും സഭയില്‍ ഒരു തുറന്ന ചര്‍ച്ചക്കായി അവതരിപ്പിക്കും.
കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ വകുപ്പ് മന്ത്രി ചന്ദ് ഗെലോട്ട് മുന്നോട്ടു വച്ച ബില്‍ കേന്ദ്ര മന്ത്രിസഭ യോഗം അംഗീകരിക്കുകയായിരുന്നു.
This post was last modified on December 27, 2016 4:19 pm
Leave a Comment