X

അഭിഭാഷകരും മാധ്യമ പ്രവര്‍ത്തനത്തിലേക്ക്

അഴിമുഖം പ്രതിനിധി

അഭിഭാഷകരും മാധ്യമ പ്രവര്‍ത്തനത്തിലേക്ക്. ബാര്‍ അസോസിയേഷന്റെ സഹകരണത്തോടെ കൊച്ചി കേന്ദ്രീകരിച്ചു അഭിഭാഷകരുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിക്കുന്നതോടെ അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരുടെ വേഷത്തിലും എത്താന്‍ പോകുകയാണ്. ജേര്‍ണലിസം പഠിച്ചവരും മാധ്യമപ്രവര്‍ത്തനത്തില്‍ മുന്‍ പരിചയമുള്ളവരുമായ അഭിഭാഷകരായിരിക്കും പോര്‍ട്ടലിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുക എന്നാണ് വിവരം.

അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുകയും കോടതികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ കയറുന്നതിനെതിരെ അഭിഭാഷകാര്‍ രംഗത്ത് വരികയും ചെയ്തതോടെ കോടതി വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നത് കുറഞ്ഞിട്ടുണ്ട്. കോടതികളിലെ അടച്ചുപൂട്ടിയ മീഡിയ റൂമുകള്‍ തുറന്നുകൊടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല.

മാധ്യമ പ്രവര്‍ത്തകര്‍ കോടതികളില്‍ പോകാതിരുന്നാല്‍ വാര്‍ത്തയാകേണ്ട പല കോടതി നടപടികളും സംഭവങ്ങളും ആരുമറിയാതെ പോകുമെന്ന കുറ്റപ്പെടുത്തല്‍ പലഭാഗത്തു നിന്നും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ വക്കീലന്‍മാര്‍ തന്നെ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നത്. സമൂഹം അറിയേണ്ട കോടതി വിവരങ്ങള്‍ ജനങ്ങള്‍ക്ക് നിഷേധിക്കുന്നു എന്ന ആരോപണം  ഒഴിവാക്കാനാവും ഇതിലൂടെ കഴിയുമെന്നാണ് പോര്‍ട്ടലിനായി പ്രവര്‍ത്തിക്കുന്നവര്‍ കരുതുന്നത്.

This post was last modified on December 27, 2016 2:27 pm