X

അഫ്ഗാനിസ്ഥാനില്‍ യുഎസ് വ്യോമ താവളത്തില്‍ ചാവേര്‍ സ്‌ഫോടനം: നാല് പേര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ബാഗ്രം വ്യോമസേനാ താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് യുഎസ് സൈനികരും രണ്ട് സിവിലിയന്‍ കോണ്‍ട്രാക്ടര്‍മാരുമാണ് കൊല്ലപ്പെട്ടത്. 16 അമേരിക്കക്കാര്‍ക്കും ഒരു പോളണ്ടുകാരനും പരിക്കേറ്റു. പെന്‌റഗണാണ് ഇക്കാര്യം അറിയിച്ചത്. സ്‌ഫോടനത്തിന്‌റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.  

 
2001ലാണ് ബാഗ്രാം വ്യോമ താവളം തുറന്നത്. അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ ഏറ്റവും വലിയ വ്യോമസേനാ താവളമാണിത്. ഇതാദ്യമായാണ് ഈ താവളത്തിന് അകത്ത് ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം താവളത്തിന് പുറത്ത് നടന്ന ചാവേര്‍ ആക്രമണത്തില്‍ ആറ് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മസര്‍ ഇ ഷരീഫില്‍ ജര്‍മ്മന്‍ കോണ്‍സുലേറ്റിന് നേരെ നടന്ന ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

This post was last modified on December 27, 2016 2:18 pm