X

ഹിമാചലിലും ഭരണം അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് വീരഭദ്രസിംഗ്

അഴിമുഖം പ്രതിനിധി

അരുണാചല്‍ പ്രദേശില്‍ കുതിരക്കച്ചവടം നടത്തികോണ്‍ഗ്രസ് എംഎല്‍എമാരെ മറുകണ്ടം ചാടിക്കുകയും ഭരണത്തില്‍ അസ്ഥിരത സൃഷ്ടിക്കുകയും ചെയ്തശേഷം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ബിജെപിയുടെ അടുത്ത ലക്ഷ്യം ഹിമാചല്‍ പ്രദേശ്. ബിജെപി കോണ്‍ഗ്രസ് എംഎല്‍എമാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുവെന്ന് ആരോപിച്ചു കൊണ്ട് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിംഗ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയയെ കാണാന്‍ ദല്‍ഹിയിലെത്തി.

This post was last modified on December 27, 2016 3:53 pm