X

ബിജെപി അനുകൂല ന്യൂസ് പോര്‍ട്ടല്‍ നിതി സെന്‍ട്രല്‍ പ്രവര്‍ത്തനമവസാനിപ്പിച്ചു

അഴിമുഖം പ്രതിനിധി

ബിജെപി അനുകൂല വാർത്തകളുമായി 2012 ൽ പ്രവര്‍ത്തനമാരംഭിച്ച  ന്യൂസ് പോര്‍ട്ടല്‍ നിതി സെന്‍ട്രല്‍ പ്രവര്‍ത്തനമവസാനിപ്പിച്ചു. ജനുവരി 31നാണ് ഇതു സംബന്ധിച്ച വിവരം സൈറ്റില്‍ രേഖപ്പെടുത്തിയത്. 2014ല്‍ ഇലക്ഷന്‍ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുവേണ്ടി പ്രചരണം നടത്തിയ നിതി ഡിജിറ്റലിന്റെ മറ്റൊരു സംരംഭമായിരുന്നു ഇത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്ഥാപനമായ നെറ്റ്കോര്‍ സ്ഥാപകനായ രാജേഷ് ജെയിന്‍ ആണ് 2012 ല്‍ നിതി ഡിജിറ്റല്‍ ആരംഭിക്കുന്നത്. ഇന്ത്യയുടെ വികസനത്തിന് ശരിയായ നയങ്ങളെ സംബന്ധിച്ചുള്ള രാഷ്ട്രീയ മാറ്റം കൊണ്ടുവരാനായി ജനങ്ങളുടെ വോട്ട് മാറ്റാൻ മനസ്സുകളെ പ്രേരിപ്പിക്കുക എന്ന ദര്‍ശനത്തോടെ ഇന്ത്യയിലെ പുതിയ മധ്യവര്‍ഗ്ഗത്തിന്റെ ശബ്ദം എന്ന് സ്വയം ഘോഷിച്ചാണ് നിതി സെന്‍ട്രല്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. പയനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ആയിരുന്ന കാഞ്ചന്‍ ഗുപ്തയാണ് നിതി ഡിജിറ്റലിന്റെ എഡിറ്റോറിയല്‍ ഡയറക്ടര്‍ ആയി ചുമതലയേറ്റത്.എന്നാല്‍ തെരഞ്ഞെടുപ്പിനു ശേഷം ഗുപ്ത സ്ഥാനമൊഴിയുകയും ചെയ്തു. ബിജെപി അനുകൂല വാര്‍ത്തകളുടെ കുത്തൊഴുക്കു തുടങ്ങിയതോടെ പൂര്‍ണ്ണമായും പെയ്ഡ് മീഡിയ എന്ന രീതിയിലേക്ക് നിതി മാറുകയും ചെയ്തു. 

This post was last modified on December 27, 2016 3:39 pm