X

പാക്കിസ്ഥാന്‍ എല്ലാ അര്‍ഥത്തിലും സുഹൃത്തുക്കളാണെന്ന് ചൈന

അഴിമുഖം പ്രതിനിധി

പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നടപടികളെയും പ്രസ്താവനകളെയും തള്ളി ചൈന. ചൈനയും പാക്കിസ്ഥാനും എല്ലാ അര്‍ഥത്തിലും സുഹൃത്തുക്കളാണെന്നും ഇന്ത്യയും പാക്കിസ്ഥാനും ഭീകരതയുടെ ഇരകളാണെന്നുമാണ് ചൈനീസ് വിദേശകാര്യ വക്താവ് ഹ്യു ചുന്‍യിങ് പ്രസ്താവിച്ചത്.

ഒരു പ്രത്യേക മതവുമായോ രാജ്യവുമായോ ഭീകരതയെ ബന്ധിപ്പിക്കുന്നതിനെ ചൈന എതിര്‍ക്കുന്നു. ഇത് ദീര്‍ഘകാലമായുള്ള ചൈനയുടെ നിലപാടാണ്. പാക്കിസ്ഥാന്റെ വലിയ ത്യാഗങ്ങളെ ലോകം തിരിച്ചറിയണമെന്നും ഹ്യു ചുന്‍യിങ് വ്യക്തമാക്കി.

കൂടാതെ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ചൈനയുടെ നിലപാട് സുസ്ഥിരമാണ്. എല്ലാ രീതിയിലുമുള്ള ഭീകരതയെയും ചൈന എതിര്‍ക്കുന്നുവെന്നും രാജ്യങ്ങള്‍ക്ക് സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിന് എല്ലാ രാജ്യങ്ങളും ഒന്നിക്കണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.

ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു നടത്തിയത്. പാക്കിസ്ഥാനെ ഭീകരതയുടെ മടിത്തട്ട് എന്നു മോദി വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു ചൈന തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

This post was last modified on December 27, 2016 2:23 pm