X

ജെഎന്‍യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത് ഐബിക്കാര്‍: പ്രൊഫ ജയതി ഘോഷ്

അഴിമുഖം പ്രതിനിധി

ജെഎന്‍യുവില്‍ ദേശവിരുദ്ധമുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത് ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്നുള്ളവര്‍ എന്ന് ജെഎന്‍യു പ്രൊഫസറും പ്രമുഖ സാമ്പത്തിക വിദഗ്ദ്ധയുമായ ജയതി ഘോഷ്. സംഭവസ്ഥലത്ത് മുഖം മറച്ച രീതിയില്‍ കണ്ട മൂന്നു പേരും അങ്ങനെയുള്ളവര്‍ എന്നും ജയന്തി ഘോഷ് ആരോപിക്കുന്നു. ജെഎന്‍യുവിനെച്ചൊല്ലിയുള്ള സംഭവവികാസങ്ങള്‍ എല്ലാം വ്യക്തമായ കണക്കുകൂട്ടലോടെയാണ് നടപ്പിലാക്കിയത്‌, സര്‍വ്വകലാശാലയെ കരിവാരിത്തേയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതെല്ലാം എന്നും അവര്‍ തുടര്‍ന്നു. ചുറ്റുപാടും നടക്കുന്നതിനെക്കുറിച്ച് മനസ്സിലാക്കുന്നവരും അതിനെ വിശകലനം ചെയ്യുന്നവരുമാണ് ഈ സര്‍വ്വകലാശാലയിലുള്ളത് അതു കൊണ്ടു തന്നെയാണ് അവര്‍ തങ്ങളെ ലക്ഷ്യമാക്കിയിരിക്കുന്നത് എന്നും ജയന്തി ഘോഷ് അഭിപ്രായപ്പെട്ടു. എന്‍ഡിഎ യുടെ ദേശവിരുദ്ധ നയങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച് വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെയായിരുന്നു അവര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഫെബ്രുവരി 9നു ശേഷം ആരംഭിച്ച ‘ദേശീയതാ ശിക്ഷണം’ എന്ന പരിപാടിയുടെ ഭാഗമായാണ് ചര്‍ച്ച സംഘടിപ്പിച്ചത്. കനയ്യ കുമാര്‍ അറസ്റ്റിലായതിനു ശേഷം വിദ്യാര്‍ഥികള്‍ പ്രതിഷേധ സമരങ്ങള്‍ നടത്തിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലാണ് പരിപാടി നടന്നത്.

This post was last modified on December 27, 2016 3:49 pm