X

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടനിലക്കാരനെ വിട്ടുകിട്ടാന്‍ ഇന്ത്യ ശ്രമം തുടങ്ങി

അഴിമുഖം പ്രതിനിധി

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി കേസില്‍ കുറ്റാരോപിതനായ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മൈക്കേലിനെ ഇന്ത്യയിലെത്തിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശ്രമം തുടങ്ങി. മൈക്കേല്‍ ഇപ്പോള്‍ ദുബായിലാണുള്ളത്. ബ്രിട്ടീഷ് പൗരനായ മൈക്കേലിനെ വിട്ടുകിട്ടണമെന്ന് ഇംഗ്ലണ്ടിനോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നിരവധി വിശദീകരണങ്ങള്‍ ഇംഗ്ലണ്ട് ആവശ്യപ്പെടുകയായിരുന്നു.

ആരോപണങ്ങള്‍ മൈക്കേല്‍ നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ 3,600 കോടി രൂപയുടെ ഹെലികോപ്റ്റര്‍ ഇടപാടില്‍ നിരവധി ഉദ്യോഗസ്ഥര്‍ക്ക് മൈക്കേല്‍ കോഴ നല്‍കിയെന്നാണ് കരുതുന്നത്. ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസും മൈക്കേലിന് എതിരെയുണ്ട്.

ബ്രിട്ടീഷ്-ഇറ്റാലിയന്‍ കമ്പനിയില്‍ നിന്നും 12 ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ യുപിഎ സര്‍ക്കാര്‍ 2010-ലാണ് തീരുമാനിച്ചത്. എന്നാല്‍ അഴിമതിയാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കരാര്‍ യുപിഎ റദ്ദാക്കിയിരുന്നുവെങ്കിലും അഴിമതിയെ കുറിച്ചുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളും നടക്കുന്നുണ്ട്. ബിജെപി ഇടപാടിനെ കോണ്‍ഗ്രസിനെ അടിക്കാനുള്ള വടിയായി ഉപയോഗിച്ചു വരികയാണ്. സിബിഐ മുന്‍ വ്യോമസേന തലവന്‍ എസ് പി ത്യാഗിയുടേയും മറ്റു 13 പേരുടേയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.

This post was last modified on December 27, 2016 4:08 pm