കൂവത്തൂരിലെ സ്വകാര്യ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന എ ഐ എ ഡി എം കെ എംഎല്‍എമാര്‍ സ്വതന്ത്രരെന്നു പൊലീസ്. മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണു എംഎല്‍എമാര്‍ ആരുടെയും തടങ്കലില്‍ അല്ലെന്നു പൊലീസ് പറഞ്ഞത്. എന്നാല്‍ ഇത്രയും എംഎല്‍എമാര്‍ എന്തിനാണു റിസോര്‍ട്ടില്‍ കഴിയുന്നതെന്നു കോടതി ചോദിച്ചു. അതേസമയം 119 എംഎല്‍എമാരെയും കോടതിയില്‍ ഹാജരാക്കാമെന്നു ശശികല പറഞ്ഞു.
എംഎല്‍എമാരെ ശശികല തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണു ഒ. പനീര്‍ശെല്‍വം ആരോപിക്കുന്നത്. തടവില്‍വച്ചിരിക്കുന്ന എംഎല്‍എമാരെ സ്വതന്ത്രരാക്കണമെന്നും മുതലക്കണ്ണീരൊഴുക്കി നാടകം കളിക്കരുതെന്നും പനീര്‍ശെല്‍വം ശശികലയോട് ആവശ്യപ്പെട്ടു. ശശികലയുടെ പെരുമാറ്റം കാണുമ്പോള്‍ വടിവേലുവിന്റെ തമാശ രംഗമാണ് ഓര്‍മ വരുന്നതെന്നും പനീര്‍ശെല്‍വം പരിഹസിച്ചിരുന്നു. താനൊരു ചിന്ന സിംഹമാണെന്നു പറഞ്ഞ ശശികലയുടെ വാക്കില്‍ കയറിപ്പിടിച്ചാണു പനീര്‍ശെല്‍വം അവരെ പരഹിസിച്ചു രംഗത്തു വന്നത്.
This post was last modified on February 13, 2017 1:36 pm
Leave a Comment