X

എയര്‍ ഇന്ത്യ വിമാനത്തിലേക്ക് ഇഴഞ്ഞ് കയറേണ്ടി വന്നതായി ഭിന്നശേഷിക്കാരിയുടെ പരാതി

അഴിമുഖം പ്രതിനിധി

എയര്‍ ഇന്ത്യ വിമാനത്തിലേക്ക് ഇഴഞ്ഞ് കയറേണ്ടി വന്നതായി ഭിന്നശേഷിക്കാരിയായ യാത്രക്കാരിയുടെ പരാതി.  ഡല്‍ഹി സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ അനിത ഗയ് ആണ് പരാതിയുമായി രംഗത്തെത്തിയത്. എയര്‍ ഇന്ത്യയുടെ പ്രാദേശിക വിമാന സര്‍വ്വീസായ എയര്‍ അലൈന്‍സിലാണ് സംഭവം. വെള്ളിയാഴ്ച ഡെറാഡൂണില്‍  നിന്നും ഡല്‍ഹിയിലേക്ക് വിമാനം കയറുമ്പോഴാണ് തനിക്ക് മോശം അനുഭവമുണ്ടായത് എന്ന് യാത്രക്കാരി പറയുന്നു. നാലു സഹപ്രവര്‍ത്തകരോടൊപ്പം സുരക്ഷാപരിശോധനയ്ക്കു ശേഷം വിമാനത്തിലെക്ക് കയറാന്‍ വീല്‍ചെയര്‍ ആവശ്യപ്പെട്ടെങ്കിലും സുരക്ഷാപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നല്‍കാന്‍ സാധിക്കില്ലെന്ന് ജീവനക്കാര്‍ അറിയിക്കുകയായിരുന്നു എന്ന് അനിത ആരോപിക്കുന്നു.  നിസ്സഹായത വെളിപ്പെടുത്തി നിരവധി തവണ വീല്‍ചെയര്‍ ആവശ്യപ്പെട്ടങ്കിലും ഫലമുണ്ടായില്ല, തുടര്‍ന്ന് ഇഴഞ്ഞുകയറുകയായിരുന്നു എന്ന് അനിത പറയുന്നു.

എന്നാല്‍ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് ഏയര്‍ ഇന്ത്യ അധികൃതര്‍ പ്രതികരിച്ചു. യാത്രക്കാരുടെ സുരക്ഷക്കും ക്ഷേമത്തിനുമാണ് ഏയര്‍ ഇന്ത്യ പ്രാധാന്യം നല്‍കുന്നതെന്നും ഏയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

 

This post was last modified on December 27, 2016 3:40 pm