X

കണ്ടാലും കൊണ്ടാലും കോണ്‍ഗ്രസ് പഠിക്കില്ല: എകെ ആന്റണി

അഴിമുഖം പ്രതിനിധി 

കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് എ കെ ആന്റണി. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പാര്‍ട്ടിയില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കണം എന്നും പുതിയ നേതൃത്വം വരണമെന്നും ആന്റണി പറഞ്ഞു. കൊച്ചിയില്‍ രാജീവ്ഗാന്ധി സദ്ഭാവന ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനിതകളെ അംഗീകരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് ഇപ്പോഴും യാഥാസ്ഥിതിക നിലപാടാണുള്ളത്. .ഇതിനൊരു മാറ്റം എന്ന നിലയില്‍ കൂടുതല്‍ വനിതകള്‍ക്ക് പാര്‍ട്ടിയില്‍ പ്രാതിനിധ്യം നല്‍കണം.യുഡിഎഫില്‍ നിന്നും അകന്നുപോയവരെ തിരികെ കൊണ്ട് വരണം. ഗ്രൂപ്പ് വഴക്ക് മറന്ന് കോണ്‍ഗ്രസില്‍ എല്ലാവരും ഒരുമിക്കണം. ഒരുമിച്ച് ഫോട്ടോ എടുത്താല്‍ ഐക്യം ഉണ്ടാവില്ല എന്നും ആന്റണി തുറന്നടിച്ചു.

കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ഇടതുപക്ഷവും ബിജെപിയും ലക്ഷ്യമിടുന്നത്. നമ്മുടെ വീട്ടില്‍ കയറി ഭരിക്കാന്‍ മറ്റുള്ളവര്‍ എത്തും. അതുകൊണ്ട് നാം ഒരുമിക്കണം. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായിരുന്ന ജനകീയ അടിത്തറ കോണ്‍ഗ്രസിന് ഇന്നില്ല. കണ്ടാലും കൊണ്ടാലും കോണ്‍ഗ്രസ് പഠിക്കില്ല. ജനകീയ അടിത്തറ പങ്കിട്ടെടുക്കാന്‍ നടത്തുന്ന ശ്രമം തിരിച്ചറിയണം.ഒന്നിച്ച് നിന്നില്ലെങ്കില്‍ ചരിത്രം മാപ്പ് നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

This post was last modified on December 27, 2016 2:38 pm