X

എകെ ബാലന്റെ അശ്ലീല കോമഡി; തമാശ എല്ലായ്‌പ്പോഴും നിര്‍ദോഷമല്ലെന്ന് സച്ചിദാനന്ദന്‍

അഴിമുഖം പ്രതിനിധി

പട്ടികജാതി/വര്‍ഗ ക്ഷേമവകുപ്പ് മന്ത്രി എകെ ബാലന്‍ നിയമസഭയില്‍ നടത്തിയ അശ്ലീല കോമഡിക്കെതിരെ എതിര്‍പ്പുമായി സംസ്‌കാരിക കേരളം. പ്രമുഖ കവിയും വിമര്‍ശകനുമായ കെ സച്ചിദാനന്ദന്‍, എകെ ബാലന്റെ പ്രസ്താവനയില്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു. എകെ ബാലന്റെ പ്രസ്താവന ഉള്ളില്‍ ഉറങ്ങികിടക്കുന്ന വിവേചനങ്ങളും, വംശീയ വിരോധങ്ങളും അടക്കിവയ്ക്കുവാന്‍ കഴിയാതെ പുറത്തു ചാടിയതാണെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ സച്ചിദാനന്ദന്‍ വിമര്‍ശിച്ചു. സച്ചിദാനന്ദന്റെ പ്രസ്താവന-

‘ആദിവാസി കുടുംബത്തിലെ മരണത്തെക്കുറിച്ച് നിയമസഭയില്‍ മന്ത്രി എകെ ബാലന്‍ നടത്തിയ പ്രസ്താവന വളരെയധികം വേദനയും അമര്‍ഷമുണ്ടാകുന്നതാണ്. ഇത് ഈ വിഷയത്തിലുള്ള നിര്‍വ്വികാരതയെയാണ് കാട്ടുന്നത്. സംസ്ഥാനത്തെ ആദിവാസികളുടെ ലിംഗനീതിയിലും മാതൃത്വത്തിനുമുള്ളത് ദു:ഖകരമായ അവസ്ഥയാണ്. നമ്മുടെ ഉള്ളില്‍ ഉറങ്ങികിടക്കുന്ന വിവേചനങ്ങളും, വംശീയ വിരോധങ്ങളും അടക്കിവയ്ക്കുവാന്‍ കഴിയാതെ ചില സന്ദര്‍ഭങ്ങളില്‍ പുറത്തുചാടും. കുറഞ്ഞപക്ഷം തന്റെ പ്രസ്താവനയില്‍ മന്ത്രി ഖേദം പ്രകടിപ്പിക്കുമെന്നെങ്കിലും ഞാന്‍ കരുതുന്നു. തമാശ എല്ലായ്‌പ്പോഴും നിര്‍ദോഷമായിരിക്കണമെന്നില്ല.’

കഴിഞ്ഞ ദിവസം നിയമസഭയില്‍ അട്ടപ്പാടിയിലെ ശിശുമരണവുമായി ബന്ധപ്പെട്ടുയര്‍ന്ന ചോദ്യത്തിന് മന്ത്രി എടുത്ത വായ്ക്കു പറഞ്ഞ മറുപടിയിങ്ങനെയാണ്; ‘ബഹുമാനപ്പെട്ട മെംബര്‍ പറഞ്ഞതുപ്രകാരം നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്, അതു പോഷകാഹാരത്തിന്റെ കുറവുകൊണ്ട് മരണപ്പെട്ടതേയല്ലാ…’ എന്നു തുടങ്ങി ആദിവാസി സ്ത്രീകളെ അപമാനിക്കുന്ന തരത്തിലേക്ക് ആ പ്രസ്താവന നീണ്ടു.

മന്ത്രി ബാലന്‍, നിങ്ങളുടെ അശ്ലീല കോമഡി കേട്ട് തോന്നുന്നത് അവജ്ഞ മാത്രമാണ്

This post was last modified on December 27, 2016 2:21 pm