X

മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും നന്ദി: ശശീന്ദ്രന്‍

തുടര്‍ന്നുള്ള കാര്യങ്ങള്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും തീരുമാനിക്കും. മന്ത്രിസ്ഥാനം തിരിച്ചുകിട്ടുക പ്രധാനമല്ല.

ഫോണ്‍ വിവാദത്തില്‍ തന്നെ കുടുക്കിയതാണെന്ന്‍ ചാനല്‍ തുറന്നു പറഞ്ഞതില്‍ നന്ദിയുണ്ടെന്ന് മുന്‍ മന്ത്രി എകെ. ശശീന്ദ്രന്‍. സംഭവത്തില്‍ മംഗളം ചാനല്‍ ഖേദപ്രകടനം നടത്തിയതിനെത്തുടര്‍ന്ന് കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോടാണ് ശശീന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്. മാദ്ധ്യമങ്ങള്‍ക്കും പിന്തുണച്ചവര്‍ക്കും ശശീന്ദ്രന്‍ നന്ദി അറിയിച്ചു.

തുടര്‍ന്നുള്ള കാര്യങ്ങള്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും തീരുമാനിക്കും. മന്ത്രിസ്ഥാനം തിരിച്ചുകിട്ടുക പ്രധാനമല്ല. ആരോടും ഒന്നിനും പരാതിപ്പെടുന്നില്ലെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു. മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തണോ എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും. മന്ത്രിയെ സമീപിച്ച പരാതിക്കാരിയായ വിട്ടമ്മയോട് മോശമായി പെരുമാറിയെന്നായിരുന്നു ചാനല്‍ അവകാശപ്പെട്ടത്. പിന്നീട്, വീട്ടമ്മയല്ല വിളിച്ചത്, മാധ്യമപ്രവര്‍ത്തകയാണെന്നു വ്യാഴാഴ്ച രാത്രി വൈകി ചാനല്‍ വെളിപ്പെടുത്തുകയായിരുന്നു. ചാനല്‍ തന്നെ സംപ്രേഷണം ചെയ്ത വിഡിയോ സന്ദേശത്തിലൂടെ സിഇഒ അജിത് കുമാറാണ്് ഖേദപ്രകടനം നടത്തിയത്.

This post was last modified on March 30, 2017 11:23 pm