X

മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി

അഴിമുഖം പ്രതിനിധി

മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു. ഒരു വ്യക്തിനിയമ ബോര്‍ഡും ഭരണഘടനയ്ക്ക് ഉപരിയല്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. മുസ്ലീം സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കുന്നതാണ് മുത്തലാഖ്. മുത്തലാഖിന്റെ നിയമസാധുതയെ ചോദ്യം ചെയ്തുകൊണ്ട് രാജ്യത്തെമ്പാടുമുള്ള കോടിതികളില്‍ നിരവധി മുസ്ലീം സ്ത്രീകളും സംഘടനകളും ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുകയാണ് കോടതിയുടെ വിധി.

വിഷയം സുപ്രീം കോടതിയുടെ പരിഗണനയിരിക്കെയാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി. ലിംഗനീതിയുടെ അടിസ്ഥാനത്തില്‍ വേണം മുത്തലാഖ് പോലെയുള്ള ആചാരങ്ങളെ കാണാനെന്ന് കോടതി നിരീക്ഷിച്ചു. വിവേചനരാഹിത്യം, അന്തസ്, സമത്വം എന്നീ ഭരണഘടന തത്വങ്ങള്‍ക്ക് വിരുദ്ധമായ ഒന്നും രാജ്യത്ത് നിലനില്‍ക്കാന്‍ പാടില്ല.

എന്നാല്‍ മുത്തലാഖ് നിരോധിക്കുന്നതിനെയും ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനെയും മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് എതിര്‍ക്കുകയാണ്. ശെരിയത്ത് നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍ തുടങ്ങിയവ ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ മാറ്റാന്‍ അധികാരമില്ലെന്നാണ് ബോര്‍ഡിന്റെ നിലപാട്.

 

This post was last modified on December 27, 2016 2:14 pm