X

ലളിത് മോഡി വിഷയത്തില്‍ കോണ്‍ഗ്രസിന് എതിരെ സദാനന്ദ ഗൗഡ

യുപിഎ സര്‍ക്കാര്‍ കാലയളവിലാണ് ലളിത് മോഡിയുടെ അഴിമതിപരമ്പരകള്‍ നടന്നിട്ടുള്ളതെന്നു കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ. അടിത്തറ നഷ്ടപ്പെട്ട കോണ്‍ഗ്രസ്‌ പുതിയ ആരോപണങ്ങള്‍ക്ക് വേണ്ടി പരക്കം പായുകയാണെന്നും കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്ത് നടപടി എടുക്കാന്‍ വിമുഖത കാട്ടിയവരാണ് ഇപ്പൊ പുതിയ ആരോപണവുമായി എത്തിയിരിക്കുന്നത് എന്നും ഗൗഡ ആരോപിച്ചു. അന്നു ലളിത് മോഡിയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഉള്ള നടപടി അവര്‍ എടുക്കാഞ്ഞത് എന്തുകൊണ്ടാണെന്നും എന്താണ് കോണ്‍ഗ്രസിനെ അതില്‍ നിന്നും വിലക്കിയത് എന്നും ഗൗഡ കൊണ്ഗ്രസ്സിനെതിരെ ഉന്നയിച്ചു.

ലളിത് മോഡി വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രാജി വയ്ക്കണം എന്ന ആവശ്യം കോണ്‍ഗ്രസ് ഉന്നയിച്ചതിന് മറുപടിയായിട്ടായിരുന്നു ഗൗഡയുടെ പ്രതികരണം.
സര്‍ക്കാരിനെതിരെ ആരോപണവുമായി മുന്നോട്ടിറങ്ങിയ കോണ്‍ഗ്രസിനെ ഇത്തരം മറുചോദ്യങ്ങള്‍ കൊണ്ടാണ് കോണ്‍ഗ്രസ് നേരിടുന്നത്. സുഷമാ സ്വരാജ് രാജി വയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവെങ്കിലും ബിജെപിയുടെ ദേശീയ നേതൃത്വവും മന്ത്രി സഭയും ആ ആ തീരുമാനം അംഗീകരിച്ചില്ല. കേന്ദ്ര വിദേശകാര്യമന്ത്രി രാജി വയ്ക്കും എന്നുള്ളത് കോണ്‍ഗ്രസിന്റെ ഭാവന മാത്രമാണെന്ന് കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി പ്രതികരിച്ചു .

This post was last modified on December 27, 2016 3:09 pm