X

മെഡിക്കല്‍ പ്രവേശന പരീക്ഷ ശിരോവസ്ത്രം ധരിച്ച് പങ്കെടുക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജി തള്ളി

ശിരോവസ്ത്രം ധരിച്ച് അഖിലേന്ത്യാ മെഡിക്കല്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. പരീക്ഷാ നടത്തിപ്പുകാര്‍ക്ക്‌ ഈ വിഷയത്തില്‍ തീരുമാനമെടുക്കാമെന്ന് പറഞ്ഞ കോടതി ഇത് ചെറിയ വിഷയമാണെന്നും കൂട്ടിച്ചേര്‍ത്തു. ഒരു ദിവസം ശിരോവസ്ത്രം ധരിക്കാതിരുന്നാല്‍ മതവിശ്വാസം ഇല്ലാതാകില്ലെന്ന് കോടതി നിരീക്ഷിച്ചു. പരീക്ഷ എഴുതാനുള്ള ഡ്രസ് കോഡ് സിബിഎസ് സി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് ഇസ്ലാമിക് സ്റ്റുഡന്റ്‌സ് കോഡിനേഷന്‍ അടക്കമുള്ള സംഘടനകള്‍ കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

This post was last modified on December 27, 2016 3:19 pm

Related Post
Leave a Comment