X

മത തീവ്രവാദത്തിനെതിരെ ശബ്ദമുയര്‍ത്തിയ അമേരിക്കന്‍ ബ്ലോഗര്‍ ധാക്കയില്‍ കൊല്ലപ്പെട്ടു

പ്രമുഖ ബംഗ്ലാദേശ്-അമേരിക്കന്‍ ബ്ലോഗര്‍ അവ്ജിത് റോയ് കുത്തേറ്റു മരിച്ചു. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ വെച്ചാണ് റോയ് കൊല്ലപ്പെട്ടത്. ധാക്കാ സര്‍വകലാശാലയില്‍ നടക്കുന്ന ഒരു പുസ്തകോത്സവത്തില്‍ പങ്കെടുത്ത് ഭാര്യ റാഫിദ അഹമ്മെദിനൊപ്പം മടങ്ങി വരുന്ന വഴിയാണ് റോയ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ റാഫിദയ്ക്കും പരുക്കേറ്റു.

മതമൌലിക വാദത്തിനും തീവ്രവാദത്തിനും എതിരെ തന്റെ ബ്ലോഗിലൂടെ നിരന്തരം ശബ്ദമുയര്‍ത്തുന്ന അവ്ജിത്ത് റോയ് ബംഗ്ലാദേശില്‍ ജനിച്ച യു എസ് പൌരനാണ്. മുക്‍തോ-മന അഥവാ ഫ്രീ മൈന്‍ഡ് എന്ന ജനപ്രീയ ബംഗാളി ബ്ലോഗ് തുടങ്ങിയത് അവ്ജിത്ത് റോയിയാണ്.

ധാക്കയിലെ തിരക്കേറിയ തെരുവില്‍ വെച്ചു നടന്ന ആക്രമത്തില്‍ പങ്കാളികളായവരെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. 

സമാനമായ നിരവധി ആക്രമണങ്ങള്‍ക്ക് കുപ്രസിദ്ധമാണ് ധാക്ക. 2013ല്‍ മതതീവ്രവാദത്തിനെതിരെ ശബ്ദമുയര്‍ത്തിയ അഹമ്മെദ് റജീബ് ഹൈദര് എന്ന ബ്ലോഗ്ഗറും കൊല്ലപ്പെട്ടിരുന്നു.

This post was last modified on December 27, 2016 2:47 pm