X

ചെന്നൈ മുങ്ങിത്താഴുമ്പോഴും അമ്മ ആരാധകരുടെ ഫ്‌ളക്‌സ് വിളയാട്ടം

നൂറുവര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴ ചെന്നൈ നഗരത്തേയും സമീപ പ്രദേശങ്ങളേയും മുക്കുകയും ആ ബാലവൃന്ദം ജനതയും കഷ്ടപ്പെടുമ്പോഴും കഴിഞ്ഞദിവസം തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വാഹനവ്യൂഹത്തിന് ചീറിപാഞ്ഞു പോകുന്നതിന് മൗണ്ട് റോഡിലെ ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. ഭക്ഷണവും കുടിവെള്ളവും കിട്ടാതെ കിടപ്പാടം പോലും നഷ്ടപ്പെട്ട് ജനം വലയുമ്പോഴായിരുന്നു അമ്മയുടെ വിവിഐപി ശൈലിയിലെ പോക്ക്. നഗരത്തില്‍ പലയിടത്തും സര്‍ക്കാര്‍ എന്ന സംവിധാനം തന്നെയില്ലാത്ത അവസ്ഥയിലാണ്. എന്നാല്‍ നഗരം മുങ്ങിക്കിടക്കുമ്പോഴും വെള്ളം ഇല്ലാത്തയിടത്ത് അമ്മയെ സൂപ്പര്‍ സ്റ്റാറാക്കി ഫ്‌ളക്‌സ് സ്ഥാപിക്കുകയാണ് ആരാധകര്‍. ചെന്നൈ നഗരത്തെ ദുരിതങ്ങളില്‍ നിന്ന് ഒറ്റക്കൈയില്‍ ഏറ്റി രക്ഷപ്പെടുന്ന അമ്മയുടെ ചിത്രമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നഗരത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക. 

http://scroll.in/article/773615/amma-of-all-tasteless-promotion-jayalalithaa-turns-up-as-baahubali-on-aiadmk-billboard 

This post was last modified on December 4, 2015 2:41 pm